ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിയില്‍ പ്രതികരണവുമായി ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. കൊലയ്ക്ക് എല്ലായ്‌പ്പോഴും പരിഹാരം നിയമപരമായ കൊലയല്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഹരീഷ് വാസുദേവന്റെ കുറിപ്പ്:

കൊലയ്ക്ക് എല്ലായ്‌പ്പോഴും പരിഹാരം നിയമപരമായ കൊലയല്ല.

കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും.

സുഖജീവിതത്തിനായി കുറ്റം ചെയ്ത ഒരു കുറ്റവാളി. ഓരോ നിമിഷവും ചെയ്ത തെറ്റിനെയോർത്ത് പശ്ചാത്തപിക്കുന്ന, അതിന്റെ ശിക്ഷയനുഭവിക്കുന്ന വേളയിൽ “ഇതിലും ഭേദം മരണമായിരുന്നു” എന്നു ചിന്തിക്കുന്ന കുറ്റവാളിയാണ് ശിക്ഷയുടെ ഫലം. ഇത്തരം തെറ്റു ചെയ്താൽ ഇതാണ് ഫലമെന്ന സന്ദേശം സമൂഹത്തിൽ എത്തലും.

ഓ, “ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ” എന്ന ക്ളീഷേ പറയാൻ വരുന്നവർ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലിൽ പോയി കിടന്നാൽ തീരാവുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *