നവധാര പൊയ്യയിൽ പുതുവത്സരാഘോഷം വിവിധ കല പരിപാടികളോടെ ആഘോഷിച്ചു. പരിപാടികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത്‌ മെമ്പർ ടി കെ മുരളീധരൻ നിർവഹിച്ചു. ഇ പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എ പി ദേവദാസൻ അധ്യക്ഷത വഹിച്ചു. 5ആം വാർഡ് മെമ്പർ സജീവ് കുമാർ, 4ആം വാർഡ് മെമ്പർ മിനി പന്തലിങ്ങൽ, കെ പി സുരേന്ദ്രനാഥ്, പി. ബാലൻ നായർ, കെ പി ശ്രീനിവാസൻ, പി എം മോഹനൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പി എം മഹേന്ദ്രൻ നന്ദി പറഞ്ഞു. ജൂനിയർ കലാഭവൻ മണി ഷിനു കടലുണ്ടി നയിച്ച ഗാനമേളയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *