പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തായിരുന്ന വിദേശ മലയാളി വനിത അനിത പുല്ലയിലും ഐജി ലക്ഷ്ണും തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങള്‍ പുറത്ത്.മോന്‍സനുമായി പിണങ്ങിയതിന് ശേഷമുള്ള സംഭാഷണങ്ങളാണ് പുറത്ത് വന്നത്. മോന്‍സന്‍ അറസ്റ്റിലായ വിവരം ലക്ഷ്മണനെ അറിയിച്ചത് അനിത പുല്ലയിലാണ്.

മോന്‍സനെ കേരള പൊലീസ് അറസ്റ്റ് ചെയ്തതായി അനിത അറിയിക്കുന്നു. മോന്‍സനെക്കുറിച്ച്‌ മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രണ്ടു വര്‍ഷം മുമ്ബ് സംശയം പ്രകടിപ്പിച്ചിരുന്നു എന്നും ചാറ്റില്‍ പറയുന്നു.
സെപ്റ്റംബര്‍ 25 ന് രാത്രി 9.21 ന് അനിത പുല്ലയിലും ഐജി ലക്ഷ്മണും തമ്മില്‍ നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്.

നിര്‍ണായക വിവരം പങ്കുവെച്ചതിന് ഐജി ലക്ഷ്മണ്‍ അനിത പുല്ലയിലിന് നന്ദി അറിയിക്കുന്നുണ്ട്. ഇതടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *