തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ച നടപടിയെ അനുകൂലിച്ച് സുരേഷ് ഗോപി എം.പി.വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാമെന്നും അതല്ലല്ലോ സത്യമെന്നും അദ്ദേഹം പറഞ്ഞു. നിശ്ചിത സമയത്തേക്കുള്ള നടത്തിപ്പ് മാത്രമാണ് കൈമറിയത്. ഇതുവഴി ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ, സൗകര്യപ്രദമായ മാറ്റങ്ങളും സേവന രീതികളും വരട്ടെയെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിമര്‍ശിക്കുന്നത് സുപ്രീം കോടതിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതിലൂടെ ജനങ്ങളുടെ യാത്രാ ക്ലേശങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമോ എന്ന് നോക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
