പുതിയ പരാതിയിൽ അറസ്റ്റിലായിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പൂർണമായും തള്ളാതെ പാലക്കാട് ഡിസിസി. തന്റെ സ്ഥാനം രാജിവെക്കണമോ എന്നത് അദ്ദേഹം സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്നും, പാർട്ടിക്ക് ഇക്കാര്യത്തിൽ നിർദ്ദേശം നൽകാൻ കഴിയില്ലെന്നുമാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ വാദം.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് രാഹുൽ. കോൺഗ്രസ് പാർട്ടിക്ക് ഇനി രാഹുലുമായി യാതൊരുവിധ ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ പാർട്ടിക്ക് ഇപ്പോൾ നിയന്ത്രണമില്ലെന്നും എ തങ്കപ്പൻ പറഞ്ഞു.
രാഹുൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ലാത്തതിനാൽ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്ന് പറഞ്ഞ് എ തങ്കപ്പൻ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
