പുതിയ വർഷത്തിലെ ആദ്യ മാസം പത്ത് ദിവസം പിന്നിടുമ്പോഴും സ്വർണവില പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത്. കഴിഞ്ഞ വർഷം സാമ്പത്തിക വിദ​ഗ്ദരുൾപ്പെടെ പറഞ്ഞത് 2026 ൽ സ്വർണ വിലയിൽ മാറ്റമുണ്ടാകുമെന്നും കുറയാനുള്ള സാധ്യതകളുണ്ടെന്നുമാണ്. എന്നാൽ കുറയാനുള്ള ഉദ്ദേശമൊന്നും ഇല്ലാത്ത തരത്തിലാണ് സ്വർണത്തിൻ്റെ പോക്ക്.

ഇന്നലെത്തെ വിലയായിരുന്നു ഈ മാസത്തെ ഏറ്റവും വലിയ തുക. ലക്ഷത്തിൽ നിന്ന് പിന്നോട്ട് പോകാതെയാണ് വില തുടർന്ന് കൊണ്ടിരിക്കുന്നത്. 1,03,000 രൂപയായിരുന്നു ഇന്നലെയുണ്ടായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. 12,875 രൂപയാണ് ഇന്നലെയുണ്ടായിരുന്ന ഒരു ​ഗ്രാം സ്വ‌ർണത്തിൻ്റെ വില. ഇതിൽ നിന്നും പിന്നോട്ടോ മുന്നോട്ടോ പോകാതെയാണ് ഇന്നത്തെയും സ്വർണവില. 1,03,000 തന്നെയാണ് ഇന്നത്തെയും വില.

Leave a Reply

Your email address will not be published. Required fields are marked *