ആലപ്പുഴ ചെങ്ങന്നൂരിൽ കുളിമുറിയിലെ ബക്കറ്റിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. ജിൻസി-ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി. തോമസാണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ കുളിമുറിയിൽ കയറിയ കുട്ടി വെള്ളം നിറഞ്ഞ ബക്കറ്റിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും പ്രാഥമിക നിഗമനത്തിൽ അപകടമരണമാണെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *