മണിപ്പൂരിൽ വീണ്ടും അസ്വസ്ഥതയുണര്‍ത്തി കൊലപാതകം. ചുരാചന്ദ് പുരിലുണ്ടായ അക്രമ സംഭവത്തിൽ മെയ്തയ് വിഭാഗത്തിൽപ്പെട്ട യുവാവിനെ വെടിവെച്ചു കൊന്നു. മയാങ്ലംബം ഋഷികാന്ത സിംഗ് എന്നയാളെ ബുധനാഴ്ച തുയിബോംഗ് പ്രദേശത്തെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി നത്ജാങ് ഗ്രാമത്തിന് സമീപം വെടിവച്ചു കൊന്നതായി പൊലീസ് പറഞ്ഞു. കുക്കി വിഭാഗത്തിലുള്ളവർ ഋഷികാന്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു.

കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ കുക്കി വിഭാഗത്തിൽപ്പെട്ട ആളാണ്. തന്റെ ഭാര്യയെ കാണുന്നതിനായി സ്ഥലത്ത് എത്തിയപ്പോഴാണ് ഋഷികാന്തിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതെന്ന് ആണ് റിപ്പോർട്ട്. ഇന്നലെയാണ് ദമ്പതികളെ അക്രമിസംഘം പിടികൂടിയത്. . ഭാര്യയെ പിന്നീട് മോചിപ്പിച്ചു. കുക്കി ഭൂരിപക്ഷ പ്രദേശത്തുവെച്ചാണ് ഈ ക്രൂരമായ കൊലപാതകം നടന്നത്.

കൊലപാതകത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി.ആയുധധാരികൾ വെടിവയ്ക്കുന്നതിന് മുമ്പ് സിംഗ് കൈകൾ കൂപ്പി ജീവനുവേണ്ടി യാചിക്കുന്നതായി കാണിക്കുന്ന വീഡിയോയാണ്.

2023മെയ് മാസത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കുക്കികളും മെയ്തികളും പരസ്പരം തങ്ങളുടെ ഗ്രമമല്ലാത്ത പ്രദേശങ്ങളിലേക്ക് പോകാറില്ല. ഇംഫാൽ താഴ് വരയും ചുറ്റുമുള്ള ഗോത്ര വര്‍ഗ്ഗങ്ങൾ താമസിക്കുന്ന പര്‍വ്വത പ്രദേശങ്ങളും തികച്ചും വിഭജിക്കപ്പെട്ട സാഹചര്യം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *