തൃശൂര്‍: പുതുക്കാട് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്.
പുതുക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് സുന്ദരനെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.
ലോറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ലെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്ന് മൃതദേഹം തുടര്‍നടപടികള്‍ക്കായി മാറ്റി.
