കോഴിക്കോട് : പാലാഴി ഹൈ ലൈറ്റ് മാളിന് അടുത്തുള്ള സരോജ് റെസിഡൻസിയിൽ താമസക്കാരനായ മുഹമ്മദ്‌ മുഷ്‌ഫിക്ക് എന്ന അധ്യാപകൻ താമസിക്കുന്ന ഫ്ലാറ്റൽ കയറി കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. കേസിലെ പ്രതികളായ പാറമ്മൽ സ്വദേശി മുഹമ്മദ്‌ ജാസിർ(22), പള്ളിതായം സ്വദേശി മുഹമ്മദ്‌ നിഹാൽ(22) , കുട്ടിക്കറ്റൂർ സ്വദേശി മുഹമ്മദ്‌ സൂറകാത്ത് (24) എന്നിവരെ ഫറോക്ക് അസിസ്റ്റന്റ് കമ്മീണർ എ എം സിദ്ധിഖി ന്റെ നേതൃത്വത്തിൽ ഉള്ള ക്രൈം സ്‌ക്വാഡും പന്തീരാങ്കാവ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ മാസം 31 രാത്രി പ്രതികൾ സരോജ് റെസിഡൻസിയിൽ 108 നമ്പർ ഫ്ലാറ്റ്ൽ എത്തി ഡോർ ചവിട്ടി തുറന്നു സ്പീക്കറിൽ പാട്ട് വെച്ച് പ്രതികൾ മൂന്നു പേരും ചേർന്ന് അധ്യാപകനെ അടിച്ചു പരിക്കേല്‍ക്കുകയും എഴുന്നേറ്റു നില്‍ക്കാന്‍ നോക്കിയ സമയം അവരെ ബാത്ത് റൂമിലേക്ക് വലിച്ചു കൊണ്ടുപോയി ഷവർബാത്ത് കൊണ്ട്‌ വീണ്ടും അടിച്ചു പരി ക്കേൾപ്പിച്ചതിനു ശേഷം പരാതിക്കാരന്റെ 10000/- രൂപയും ലാപ്ടോപ്പും, മൊബൈൽ ഫോണും ഇൻഡക്ഷൻ കുക്കറും ഉൾപ്പടെ കവർച്ച ചെയ്തു കൊണ്ടുപോയി.

സംഭവത്തിൽ പന്തീരാങ്കാവ് പോലിസ് കേസ് എടുത്തു അന്വേഷണം നടത്തി വരവേ സീ സി ടിവി നിരീക്ഷിച്ചും സമാന കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടവരെ ബന്ധപ്പെട്ടു അന്വേഷിച്ചതിലും കഴിഞ്ഞ ദിവസം കേസിലെ പ്രതികളിൽ ഒരാൾ ആയ സുറാക്കത്തിനെ കുട്ടിക്കാട്ടൂർ വെച്ചു അറസ്റ്റ് ചെയ്യുകയും മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസിൽ ഉൾപ്പെട്ട മറ്റു രണ്ടു പ്രതികളെ പൂവാട്ടു പറമ്പ് ഭാഗങ്ങളിൽ വെച്ചു കസ്റ്റഡിയിൽ എടുത്തു. ഇത് വരെ ഉണ്ടാകാത്ത വിധത്തില്‍ ഉള്ള കവര്‍ച്ചയാണ് പാലാഴിയിൽ ഉണ്ടായത്.

സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ തുടർന്നു ചോദ്യം ചെയ്തതിൽ നിന്നും ലഹരി ഉപയോഗിക്കുന്നത്തിനും ആഡംബര ജീവിതം നയിക്കുന്നത്തിനും ആണ് പ്രതികൾ കവര്‍ച്ച ചെയതത്. പ്രതികളില്‍ 2 പേര്‍ക്ക് വിവിധ കുറ്റകൃത്യങ്ങൾ നടത്തിയതിനു കേസുകൾ നിലവിലുണ്ടെന്നാണ് വിവരം.

ഫറോക്ക് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ എ എസ് ഐ അരുൺകുമാർ, എസ് സി പി ഒ മാരായ. വിനോദ്.ഐ.ടി അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സി പി ഒമാരായ സുബീഷ് വെങ്ങേരി, അഖിൽ ബാബു, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സിപി ഒ മാരായ ധനേഷ്, അൻഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നവർ.

Leave a Reply

Your email address will not be published. Required fields are marked *