പവന് ഇന്നലത്തെ വിലയേക്കാൾ 3960 രൂപ വർദ്ധിച്ച് ഇന്ന് 117120 രൂപയാണ് സ്വർണ വില രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 113160 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 14640 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 495 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
കേരളത്തിൽ വിവാഹ സീസണായതിനാൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം പൊതുവെ കൂടുന്ന സമയമാണിത്. എന്നാൽ പൊന്നുവില എങ്ങും ഉറച്ചു നിൽക്കാതെ ദിനം പ്രതി മാറി മറിയുന്നതു ഉപഭോക്താക്കളെ സംബന്ധിച്ച് ആശങ്ക ഉണർത്തുന്ന സാഹചര്യവുമാണ്. ദിനം പ്രതി കൂടുന്നതിൽ ഉപരി പലപ്പോഴും ഒരു ദിവസത്തിൽ തന്നെ പല സമയങ്ങളിലും വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നതും കാണാനാകും.
