രാജ്യത്തെ ആദ്യത്തെ യുനെസ്കോ സാഹിത്യ നഗരമായ കോഴിക്കോട് ‘ബഹിരാകാശയാത്ര’യുടെ ആവേശത്തിൽ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ൽ ബഹിരാകാശ യാത്രിക സുനിത വില്യംസ് അതിഥിയായി എത്തിയതോടെ നഗരത്തിൻ്റെ ആവേശം അലകടലായി.

കെ എൽ എഫ് രണ്ടാം ദിനത്തിൽ വേദിയിലേക്ക് അവർ എത്തിയത് ചെറിയ ഒരു ബോട്ട് യാത്ര നടത്തിയായിരുന്നു. കെ എൽ എഫ് തീരത്തേക്ക് വന്നിറങ്ങിയ സുനിത വില്യംസിനെ സ്വീകരിക്കാൻ രവി ഡിസി, ഗോവിന്ദ് ഡിസി, സിദ്ധാർത്ഥ് ഡിസി എന്നിവർ എത്തിയിരുന്നു.

മൂന്നു മിഷനുകളിലായി ബഹിരാകാശത്ത് അറുന്നൂറിലധികം ദിവസങ്ങൾ ചെലവഴിച്ച സുനിത വില്യംസിനെ കോഴിക്കോട് ഹൃദയം കൊണ്ടാണ് വരവേറ്റത്. ആദ്യദിനത്തിൽ ഉദ്ഘാടന ചടങ്ങിനു ശേഷം നടന്ന സെഷനിലേക്ക് അവർ എത്തിയപ്പോൾ എഴുന്നേറ്റ് നിന്ന് ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. ഇവിടെ ആയിരിക്കുമ്പോൾ തനിക്ക് വീട്ടിൽ എത്തിയതു പോലെയാണ് തോന്നുന്നതെന്ന് സുനിത പറഞ്ഞത് സാഹിത്യനഗരത്തിൻ്റെ ഹൃദയത്തിൽ തൊട്ടു.

ബോട്ട് യാത്ര കഴിഞ്ഞ് തീരത്തേക്ക് ഇറങ്ങാൻ എത്തിയ സുനിത വില്യംസിനെ അത്രയേറെ കരുതലോടെ ആയിരുന്നു ഓരോരുത്തരും സ്വീകരിച്ചത്. തീരത്ത് കാത്തുനിന്ന സഹൃദയരുടെ അരികിലേക്ക് ഒരു ചെറിയ ജംപ് നടത്തി, സ്മാർട്ട് ആയി അവർ വന്നിറങ്ങി. ഒമ്പതു മാസത്തിലധികം ബഹിരാകാശത്തെ മാന്ത്രികമായ നക്ഷത്രക്കാഴ്ചകൾ കണ്ടു നടന്ന സുനിത, കോഴിക്കോടിൻ്റെ കടലി വേദിയാണ്.

Leave a Reply

Your email address will not be published. Required fields are marked *