മൂന്നാർ: മുൻ എം.എൽ.എ എസ്. രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം നേതാവ് എം.എം. മണി. മൂന്നാറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആർ.എസ്.എസിലോ ബി.ജെ.പിയിലോ ചേർന്നാലും സി.പി.ഐ.എമ്മിന് ഒന്നുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പാർട്ടിയിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റി ഒടുവിൽ വെല്ലുവിളിക്കാൻ ഇറങ്ങിയാൽ എം.എം. മണി ആണെങ്കിൽ പോലും തല്ലിക്കൊല്ലണമെന്നാണ് അദ്ദേഹം പറഞ്ഞത്. രാജേന്ദ്രനും ഭാര്യയ്ക്കും ജീവിതകാലം മുഴുവൻ പെൻഷൻ വാങ്ങി സുഖമായി കഴിയാമെന്നും, ജനിച്ചപ്പോൾ മുതൽ എം.എൽ.എ ആക്കി ചുമക്കാൻ പാർട്ടിക്ക് ബാധ്യതയില്ലെന്നും കൂട്ടിച്ചേർത്തു. ഉണ്ട ചോറിന് നന്ദി കാണിക്കാത്തവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
