കേന്ദ്രം കേരളത്തെ ആവും വിധമെല്ലാം കഴുത്ത് ഞെരുക്കിയിട്ടും ഫണ്ട് അനുവദിക്കാതേയും തടഞ്ഞു വച്ചും അവഗണിച്ചിട്ടും കേരളം തനത് വരുമാനെ കൊണ്ട് പിടിച്ചുമ നിന്നു. അവഗണന ഇല്ലാതിരുന്നെങ്കിൽ കേരളം എത്രയേറെ വളർന്നേനെയെന്നും മന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പറഞ്ഞു.
കേരളത്തിനെതിരെ നിരന്തരം കുപ്രചാരണങ്ങളാണ് നടന്നു വരുന്നത്. ചാപ്പ കുത്തലുകൾ കേരളത്തിനെതിരെ നടക്കുന്നു. എന്നാൽ അതിനെയെല്ലാം അർഹിച്ച അവഗണനയോടെ തള്ളിക്കളയുകയാണ്. കേരളത്തിൻ്റെ വളർച്ച കൃത്യമായി കാണാൻ സാധിക്കുന്നതാണ്. കേന്ദ്ര അവഗണന ഉണ്ടായിട്ടും എങ്ങനെ പിടിച്ചു നിന്നു എന്നതിലാണ് ചിലർക്ക് കുണ്ഠിതം.
കേന്ദ്ര ഫണ്ടുകൾ ലഭ്യമാക്കുന്നതിന് മറ്റ് സംസ്ഥാനങ്ങൾ കാണിക്കുന്ന ഐക്യം പ്രധാനപ്പെട്ടതാണ്. പക്ഷേ കേരളത്തിൻറെ കാര്യം ദുഃഖകരമാണ്
കേരളത്തിന് അവഗണന എന്ന് പറയുമ്പോൾ സന്തോഷിക്കുന്ന ഒരു വിഭാഗം ആളുകളാണ് ഇവിടെയുള്ളത്.
വലിയ കേന്ദ്ര അവഗണനയുണ്ട് എന്നത് വിദഗ്ധരും മാധ്യമങ്ങളും ഇപ്പോൾ സമ്മതിക്കുന്നുതുമാണ്. പ്ലാൻ ഗ്രാൻഡ് ഇല്ലാതായി,കേന്ദ്രം വായ്പ പരിധി വെട്ടികുറച്ചു,അർഹമായ നഷ്ടപരിഹാരം നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു.രാജ്യത്ത് വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നുണ്ട്.
സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയും വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കേന്ദ്ര നിലപാടിൽ നിന്നുമാണ് ഇടതുപക്ഷ സർക്കാരിൻ്റെ ഇച്ഛാശക്തി കൊണ്ട് കേരളം വളർന്നത്. കേരളത്തിനോടുള്ള കേന്ദ്ര അവഗണന ബജറ്റിൽ വിശദമായി ധനമന്ത്രി പരാമർശിക്കുകയും ചെയ്തു. കേന്ദ്രത്തോടുള്ള പ്രതിഷേധമാണ് ബജറ്റെന്നും മന്ത്രി പറഞ്ഞു.
