കോണ്‍ഗ്രസ് ഓഫിസില്‍ മദ്യപിച്ചെത്തി നൃത്തം ചെയ്ത് പ്രവര്‍ത്തകര്‍. തൃശ്ശൂര്‍ മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫിസിലാണ് സംഭവം. ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.കോണ്‍ഗ്രസ് ഓഫിസില്‍ മദ്യപിച്ചെത്തി നൃത്തം ചെയ്ത് പ്രവര്‍ത്തകര്‍. തൃശ്ശൂര്‍ മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫിസിലാണ് സംഭവം. ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

കഴിഞ്ഞ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വിജയാഘോത്തിനിടെയാണ് നൃത്തം ചെയ്തതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇതേ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ഒല്ലൂര്‍ മണ്ഡലം സെക്രട്ടറി ശ്രമിച്ചിരുന്നതായി പരാതിയുണ്ടായിരുന്നു. പരാതി ഡിസിസിക്ക് കൈമാറിയ സമയത്തുതന്നെയാണ് ഈ ദൃശ്യങ്ങളും പ്രചരിക്കുന്നത്.

ഓഫിസ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെയാണ് പാര്‍ട്ടിയുടെ നടപടിയുണ്ടായിരിക്കുന്നത്. മദ്യപിച്ച് നൃത്തം ചെയ്തതിനാണ് നടപടിയെന്നാണ് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *