കൊച്ചി: സൂരജ് ലാമയുടെ തിരോധാനത്തിൽ വഴിത്തിരിവ്. കളമശ്ശേരി എച്ച്എംടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത് സൂരജ് ലാമയുടെ മൃതദേഹം തന്നെയാണെന്ന് സ്ഥിരീകരിച്ചു.
ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നതോടെയാണ് മരിച്ചത് സൂരജ് ലാമയാണെന്ന് വ്യക്തമായിരിക്കുന്നത്. മരിച്ചത് സൂരജ് ലാമയാണെന്ന് സ്ഥിരീകരിച്ച വിവരം പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
കഴിഞ്ഞ നവംബര്‍ 30നായിരുന്നു സൂരജ് ലാമയുടെ മൃതദേഹം എച്ച്എംടി കമ്പനിക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്.
