ഹൃദയ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായി ചികിത്സയിൽ കഴിയുന്ന പെരിങ്ങൊളം പ്രദേശത്തെ പാലക്കോട്ടുപറമ്പ് ഷാഹുൽഹമീദിന്റെ ചികിത്സാ ചെലവിലേക്കുള്ള പെരിങ്ങൊളം റസിഡൻസ് അസോസിയേഷൻ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച സഹായധന കൈമാറ്റവും, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആർ വി ജാഫറിന് സ്വീകരണവും നൽകി.
ചികിത്സ സഹായ കമ്മിറ്റി വൈസ് ചെയർമാൻ പി മനോഹരൻ ഉദ്ഘാടനം ചെയ്തു.
റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എം പി സജിത്ത് അധ്യക്ഷനായി. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ വി ജാഫർ, റസിഡൻസ് സെക്രട്ടറി എം സക്കീർ ഹുസൈൻ, ഇ കെ ഹംസ ഹാജി, എ മണിവർണ്ണൻ, കെ രാധാകൃഷ്ണൻ, പി എം പി മുഹമ്മദ് ഹാജി, വി സതീഷ് കുമാർ, സി വി ഉസ്മാൻ, പ്രശാന്ത് ബി നായർ, റഫീഖ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ഷാഹുൽഹമീദ് ചികിത്സാ ഫണ്ടിലേക്ക് എല്ലാവരും കഴിവിനനുസരിച്ചു സഹായിക്കണമെന്ന് കമ്മറ്റി അഭ്യർത്ഥിച്ചു.
