ഇ ശ്രീധരനെ രൂക്ഷമായി വിമർശിച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി. ഇ ശ്രീധരൻ ഒരു സ്വകാര്യ വ്യക്തി മാത്രമാണ്. പീടികയുടെ മുന്നിൽ ഒരു ബോർഡ് വെച്ചാൽ എങ്ങനെ പദ്ധതി നടപ്പിലാകും എന്നും അദ്ദേഹം ചോദിച്ചു. വേറെ ആരെങ്കിലുമാണ് ബോർഡ് വെച്ചതെങ്കിൽ എന്താകും അവസ്ഥ? . രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് എല്ലാത്തിനും പിന്നിൽ. അനുമതിയില്ലാതെ ഓഫീസ് തുറക്കുന്നത് എവിടെ നടക്കുന്ന കാര്യമാണ് എന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, അതിവേഗ റെയിൽവേ പദ്ധതിയിൽ അശ്വിനി വൈഷ്ണവിന്റെ സാമർത്ഥ്യം ജനങ്ങളെ കബളിപ്പിക്കാനാണ് എന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി വിമർശിച്ചു. വിഭാവനം ചെയ്ത ടെർമിനൽ അല്ല നേമത്ത് വരുന്നത്. ശബരി റെയിൽവേ പാതയെ പറ്റിയും അദ്ദേഹത്തിന് അറിയില്ല. പാത ബജറ്റിൽ പ്രഖ്യാപിച്ച് രണ്ടര പതിറ്റാണ്ടു കഴിഞ്ഞാണ്. 20 വർഷത്തിനുശേഷമാണ് ചെലവിന്റെ പകുതി കേരളത്തിന്റെ തലയിൽ വച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
