ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വേ സ്റ്റേഷൻ ഇനി മുതല്‍ അയോധ്യ എന്ന് അറിയപ്പെടും മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

2018ല്‍ ദീപാവലി ഉത്സവ സമയത്താണ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്തത്. അന്ന് അലഹബാദ് ജില്ലയുടെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയിരുന്നു. നൂറ്റാണ്ടിന്റെ പഴക്കമുള്ള മുഗല്‍സരായ് റെയില്‍വേ സ്‌റ്റേഷന് അന്ന് ആര്‍.എസ്.എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായ്‌യുടെ പേരും നല്‍കി.

യുപിയിലും കേന്ദ്രത്തിലും ബി.ജെ.പി അധികാരത്തില്‍ വന്നതോടെ നിരവധി ജില്ലകളുടെ പേര് മാറ്റണമെന്ന് ചില സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *