കുന്ദമംഗലം നിയോജക മണ്ഡലത്തിൽ 6 കോടി രൂപ ചെലവിൽ നവീകരിച്ച എൻഐടി വേങ്ങേരിമഠം ചെട്ടിക്കടവ് റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി.ടി.എ റഹീം എംഎൽഎ ഫലക അനാച്ഛാദനം നിർവ്വഹിച്ചു.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം,കെ നദീറ, വൈസ് പ്രസിഡണ്ട് എം.കെ അനീഷ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ ഷൗക്കത്തലി, മെമ്പർമാരായ വി ദീപ, ജ്യോതിക, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.കെ രമേശൻ, പി.കെ സരസ, നാരായണൻ നമ്പൂതിരി, അജിത ആണിയംവീട്ടിൽ, സി.പി സന്തോഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.എ രമേശൻ, ചൂലൂർ നാരായണൻ, വേലായുധൻ അരയങ്കോട്, ശിവദാസൻ മംഗലഞ്ചേരി, കെ ഭരതൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ രഞ്ജി റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ ഹാഷിം സ്വാഗതവും അസി. എഞ്ചിനീയർ അതുൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *