പത്തനംതിട്ട: ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ മരുന്നിനായി വരിനിൽക്കുന്നതിനിടെ രോഗിയുടെ തലയിൽ ചക്കവീണ് പരിക്കേറ്റു. ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് സമീപം നിന്ന പ്ലാവിൽനിന്നാണ് ചക്ക ഇദ്ദേഹത്തിന്റെ തലയിൽ പതിച്ചത്. ആഘാതത്തിൽ ബോധരഹിതനായ ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.

തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ഗംഗാധരൻ നായർ നിലവിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി വളപ്പിലെ പ്ലാവിൽ നിന്നും ചക്ക വീണ് രോഗിക്ക് പരിക്കേറ്റ സംഭവം സന്ദർശകർക്കിടയിലും രോഗികൾക്കിടയിലും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *