പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമാകുമെന്ന് റിപ്പോർട്ട്. നിതീഷ് ഉടൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും മാർച്ച് അഞ്ചിന് രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിക്കുമെന്നുമാണു വിവരം.

പത്രിക സമർപ്പണത്തിനുള്ള നടപടിക്രമങ്ങൾ പാർട്ടി പൂർത്തിയാക്കി. നിതീഷ് സ്ഥാനമൊഴിയുമ്പോൾ മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുെമന്നും നിതീഷിന്റെ മകന്‍ നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്നുമാണ് സൂചന.

രാജ്യസഭാ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ, നിതീഷ് കുമാറുമായി ജെഡിയു എക്സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ജയ് മൂന്നുമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി ലല്ലൻ സിങ് പട്നയിൽ നാള എത്തുമെന്നും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *