പുരാവസ്തു കേസിൽ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തില്‍ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ തേടി.സംസ്ഥാന പോലീസ് മേധാവിയായി അനില്‍കാന്ത് ചുമതലയേറ്റശേഷം മോന്‍സണ്‍ മാവുങ്കല്‍ പോലീസ് ആസ്ഥാനത്തെത്തുകയും ഡി.ജി.പിയെ നേരിട്ടു കാണുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള വിവരങ്ങളാണ് ക്രൈം ബ്രാഞ്ച് അനില്‍കാന്തിനോട് തേടിയതെന്നാണ് സൂചന.പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പമാണ് മോന്‍സണ്‍ എത്തിയത്.

ആറുപേരടങ്ങുന്ന സംഘമാണ് ഡി.ജി.പിയെ കണ്ടത്. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ എന്ന നിലയ്ക്കാണ് ഇവര്‍ക്ക് കാണാന്‍ അനുമതി നല്‍കിയതെന്ന് ഡി.ജി.പി. അനില്‍കാന്തിന് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. ഉന്നത പോലീസ് ബന്ധമുള്ള മോന്‍സണ്‍, പോലീസ് ക്ലബ്ല് അടക്കം താമസത്തിന് ഉപയോഗിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.കഴിഞ്ഞ ദിവസം മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം, ഐജി ലക്ഷ്മണ എന്നിവരില്‍ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്താണ് മൂവരുടേയും മൊഴി രേഖപ്പെടുത്തിയത്. മോന്‍സണിന്റെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബെഹ്റയില്‍ നിന്ന് തേടിയതെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *