മലപ്പുറം: തുടർച്ചയായ രണ്ടാം ഐ എഫ് എൽ മത്സരത്തിലും ഗോകുലത്തിന് സമനില. ഇന്നലെ നടന്ന ഗോകുലം കേരള എഫ് സി നാംധാരി മത്സരം 1-1 ൽ അവസാനിച്ചു. ആദ്യ പകുതിയിൽ 32′ ആം മിനുട്ടിൽ വിദേശ താരം താബിസോ ബ്രൗൺ നേടിയ ഗോളിലൂടെ 1-0നു മുന്നിലായിരുന്നു ഗോകുലം, തുടരെ നടത്തിയ അറ്റാക്കുകൾക്കൊടുവിൽ നാംധാരി ഡിഫെൻഡേഴ്സിനു ബോസ്‌സിൽ നിന്ന് ബോൾ ക്ലിയർ ചെയ്യുന്നതിൽ വന്ന വീഴ്ച താബിസോ മുതലുടുത്തു ഗോൾ ആക്കുകയായിരുന്നു.
നാംധാരിയുടെ മറുപടിഗോൾ 73′ ആം മിനുട്ടിൽ മികച്ച ഒരു ടീം ഗെയിമിലൂടെ ഉണ്ടായി വന്നതായിരുന്നു, ബോക്സ്‌സിനുള്ളിൽ പെട്ടന്നു കിട്ടിയ പാസ് ലൊട്ജേം ഗോകുലം ഗോൾ കീപ്പർ ഷിബിന് ഒട്ടും സമയം നൽകാതെ ലക്ഷ്യത്തിലെത്തിച്ചു. തുടർന്ന് ഗോകുലം മുന്നേറ്റത്തിൽ താബിസോ ബ്രൗണിന് പകരം കേന്നേടിയെയും മിഡ്‌ഫീൽഡിൽ റിഷാദിനും, കോമൾ തട്ടലിനെയും പകരക്കാരായി ഇറക്കി പല തവണ അറ്റാക്കുകൾ നടത്തിയെങ്കിലും ലക്‌ഷ്യം കണ്ടില്ല.കളിയുടെ അവസാന മിനിറ്റുകളിൽ പോലും വിദേശ താരം ക്യാപ്റ്റൻ നിലക്കും രാഹുൽ രാജുവിനും ഗോൾ എന്നുറപ്പിച്ച അവസരങ്ങൾ കിട്ടിയെങ്കിലും ഷോട്ടുകൾ ലക്‌ഷ്യം തെറ്റി പോയി.
“ടീമിന്റെ പെർഫോമൻസിലും, ഹാർഡ്‌വർക്കിലും സന്തോഷമുണ്ട് പക്ഷെ ഈ ടീം ഇതിലും മികച്ച റിസൾട്ട് അർഹിക്കുന്നുണ്ട് തീർച്ചയായും ടീം വിജയ വഴിയിലെത്തും” എന്ന് ടെക്നിക്കൽ ഡയറക്ടർ ഡെറിക് പെരേര പറഞ്ഞു.ടൂർണമെന്റിൽ അടുത്തതായി മാർച്ച് പതിനാലിന് ഗോകുലം സ്വന്തം ഗ്രൗണ്ടിൽ ശ്രീനിധി ഡെക്കാൻ എഫ് സിയെ നേരിടും.
