പൊങ്കാല അർപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വീട്ടമ്മ അന്തരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനി വിജിഷ (44)യാണ് മരണപ്പെട്ടത്. പൊങ്കാലയിടുന്നതിനിടെ അപ്രതീക്ഷിതമായി തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ വിജിഷയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. വിയോഗവാർത്തയുടെ ആഘാതത്തിലാണ് വെസ്റ്റ്ഹില്ലിലെ പ്രദേശവാസികളും ബന്ധുക്കളും.

Leave a Reply

Your email address will not be published. Required fields are marked *