കുന്ദമംഗലത്തെ കളരിക്കങ്ങിയിൽ കൊട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാബുവിന്റെ വീട്ടിൽ ഇപ്പോൾ ദുഃഖത്തിന്റെ നിശ്ശബ്ദതയാണ്. ബാബുവിന്റെ മക്കളിൽ ഒരാൾ ഭിന്നശേഷിക്കാരിയും, വൈകല്യമുള്ള കുട്ടിയുമാണ്. അവൾക്ക് ലോകത്തിലെ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് ചോദിച്ചാൽ അത് വൈകുന്നേരം അച്ഛൻ വീട്ടിലേക്ക് വരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അച്ഛൻ അവൾക്കായി ഒരു ചെറിയ ഭക്ഷണപ്പൊതി കൊണ്ടുവരും. ആ പൊതി കിട്ടുമ്പോൾ അവളുടെ മുഖത്ത് തെളിയുന്ന സന്തോഷം കണ്ടാൽ ആരുടെയും മനസ്സ് നിറയും. പക്ഷേ ഇനി…ആ വഴിയിലൂടെ അച്ഛൻ വരില്ല.

ആ പൊതി അവളുടെ കയ്യിൽ എത്തില്ല. കൊട്ടേഷൻ സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. കുടുംബത്തിലെ ഏക ആശ്രയമായിരുന്ന ബാബുവിന്റെ മരണം ഭാര്യയെയും രണ്ട് മക്കളെയും വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഭാര്യയ്ക്ക് സ്ഥിരമായ തൊഴിലും ഇല്ല.

കുടുംബവൈരാഗ്യത്തിന്റെ പേരിൽ പണം വാങ്ങി മനുഷ്യജീവിതം പോലും വിലകുറച്ച് കാണുന്ന കൊട്ടേഷൻ സംഘങ്ങളുടെ ക്രൂരത വീണ്ടും ഒരു കുടുംബത്തിന്റെ ജീവിതം തകർത്തിരിക്കുന്നു. സംഭവം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടുംകൃതികളിൽഒന്നാംപ്രതി ശശീന്ദ്രനെ മാത്രമാണ് പിടികൂടി റിമാൻഡ് ചെയ്തത് മറ്റു പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായിപോലീസ് വ്യക്തമാക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *