സ്വർണ്ണവിലയിൽ ചെറിയൊരു കുറവ് പ്രതീക്ഷിച്ച് കാത്തിരുന്ന ആഭരണപ്രേമികളെയും നിക്ഷേപകരെയും നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇന്ന് സ്വർണ്ണ വിപണിയിൽ നിന്നും പുറത്തുവരുന്നത്. വില താഴോട്ട് പോകുമെന്ന് കരുതിയിടത്തുനിന്നും വൻ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണ്ണം പവന് 520 രൂപയും ഗ്രാമിന് 65 രൂപയും കൂടി

ഇതോടെ സ്വർണ്ണം ഗ്രാമിന് 14,819 രൂപയും ഒരു പവൻ സ്വർണ്ണത്തിനു 1,19,080 രൂപയുമായി. ഇന്നലെ 1,18,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില . 14,820 രൂപയായിരുന്നു ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *