കുന്ദമംഗലം: മുസ്ലിംലീഗ് സ്ഥാപക ദിനാചരണവും ഇഫ്താർ മീറ്റും കുന്ദമംഗലത്ത് സംഘടിപ്പിച്ചു. പരിപാടി മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും സാമൂഹിക-ഭൗതിക മുന്നേറ്റത്തിൽ മുസ്ലിംലീഗിന്റെ ഇടപെടൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ആത്മാഭിമാനപരമായ 78 വർഷങ്ങളുടെ ചരിത്രം പുതിയ തലമുറ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുരുമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപക ദിനാചരണവും ഇഫ്താർ മീറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ. സലീം സ്വാഗതം പറഞ്ഞു.
സംസ്ഥാന പ്രവർത്തകസമിതി അംഗം ഖാലിദ് കിളിമുണ്ട, മണ്ഡലം മുസ്ലിംലീഗ് ട്രഷറർ ഒ. ഹുസൈൻ, ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെ.എം.എ. റഷീദ്, എ.കെ. ഷൗക്കത്തലി, എം. ബാബുമോൻ, കെ.പി. കോയ, സി. അബ്ദുൾ ഗഫൂർ, എ. അലവി, കെ.പി. സൈഫുദ്ധീൻ, ടി.കെ. സീനത്ത്, ഷാജി പുൽകുന്നുമ്മൽ എന്നിവർ സംസാരിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫസീല, കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്, കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നൂറുദ്ധീൻ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീർ, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി. സജീന ടീച്ചർ, പി. കൗലത്, ഷെമീന വെള്ളക്കാട്ട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീറ, ഗ്രാമ പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീബ, സി.ഡി.എസ് ചെയർപേഴ്സൺ ഒ.കെ. സുലൈഖ, എൻ.എം. യൂസഫ്, ഉബൈദ് ജി.കെ, അജ്മൽ, ഖമറുദ്ധീൻ എരനോളി എന്നിവർ പങ്കെടുത്തു.
പരിപാടികൾക്ക് പി. അബുഹാജി, യു.സി. മൊയ്തീൻ കോയ, ഷമീൽ കെ.കെ, സി.പി. ശിഹാബ്, എം.വി. ബൈജൂ, ശിഹാബ് റഹ്മാൻ, ഹബീബ് കാരന്തൂർ, ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *