ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി പ്രദർശനങ്ങളിലൊന്നായ ആഹാർ ഇന്റർനാഷണൽ ഫുഡ് & ഹോസ്പിറ്റാലിറ്റി എക്‌സ്‌പോ 2026-ൽ കുന്ദമംഗലത്തു നിന്നുള്ള ഹോലാ ഫുഡ്സ് (Holaa Foods) ശ്രദ്ധേയമായ പങ്കാളിത്തം രേഖപ്പെടുത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്ഷ്യവ്യവസായ പ്രമുഖരും വിതരണക്കാരും പങ്കെടുക്കുന്ന പ്രദർശനത്തിൽ ഹോലാ ഫുഡ്സിന്റെ സ്റ്റാൾ സന്ദർശകരുടെ വലിയ ശ്രദ്ധ ആകർഷിച്ചു.

കേരളത്തിലെ ഗുണമേന്മയുള്ള തേങ്ങയെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഫ്രോസൺ ഗ്രേറ്റഡ് കൊക്കനട്ട്, കൊക്കനട്ട് ചിപ്സ്, കൊക്കനട്ട് പിക്കിൾ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ഹോലാ ഫുഡ്സ് പ്രദർശനത്തിൽ അവതരിപ്പിച്ചത്. പ്രകൃതിദത്ത രുചിയും ഉയർന്ന നിലവാരവും നിലനിർത്തിയുള്ള ഈ ഉൽപ്പന്നങ്ങൾ സന്ദർശകരുടെയും ഫുഡ് ഡിസ്റ്റ്രിബ്യൂട്ടർമാരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

പ്രദർശനത്തിനിടെ അന്താരാഷ്ട്ര പ്രതിനിധികളും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിതരണക്കാരും പ്രമുഖ റീട്ടെയിൽ ചെയിൻ പ്രതിനിധികളും ഹോലാ ഫുഡ്സ് സ്റ്റാൾ സന്ദർശിച്ച് വിതരണ സാധ്യതകളെ കുറിച്ച് ചർച്ച നടത്തി. ദേശീയതലത്തിൽ വിപണി വികസിപ്പിക്കാനുള്ള പുതിയ അവസരങ്ങൾ ഇതിലൂടെ തുറക്കുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.

“കേരളത്തിലെ തേങ്ങയുടെ സ്വാഭാവിക ഗുണമേന്മ ഉപയോഗിച്ച് മികച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആഹാർ എക്‌സ്‌പോയിൽ ലഭിച്ച മികച്ച പ്രതികരണം ഹോലാ ഫുഡ്സിന് ദേശീയവും അന്താരാഷ്ട്രവുമായ വിപണികളിലേക്ക് വലിയ സാധ്യതകൾ തുറക്കുന്നു,” എന്ന് ഹോലാ ഫുഡ്സ് സ്ഥാപകരായ സുബിത്തും സുജിത്തും അറിയിച്ചു.

കേരളത്തിന്റെ കാർഷിക സമ്പത്തും തേങ്ങയുടെ ഗുണമേന്മയും ആഗോള വിപണിയിൽ എത്തിക്കുക എന്ന ദൗത്യത്തോടെ ഹോലാ ഫുഡ്സ് മുന്നോട്ട് പോകുന്നതായും അവർ കൂട്ടിച്ചേർത്തു. വാണിജ്യ മേഖലയിൽ കുന്ദമംഗലത്തെ യുവ സംരംഭകർ ദേശീയ വേദിയിൽ സാന്നിധ്യം രേഖപ്പെടുത്തുന്നത് പ്രദേശത്തിന്റെ അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *