ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച പുല്ലങ്കോട്ടുമ്മൽ കെ.പി കോളനി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ നവീകരണം നടത്തിയത്.
ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ജ്യോതിക, ഗ്രാമപഞ്ചായത്ത് മെമ്പർ എ ഷിജുലാൽ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.ടി പുഷ്പ, എ പ്രസാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി സന്തോഷ്, എ.പി മുരളീധരൻ, കെ.കെ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
