കൊച്ചി: എന്‍ഡിഎ ഘടകകക്ഷിയായ ട്വന്റി20 ഏറ്റുമാനൂർ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച നടി വീണ നായർക്കും വോട്ടില്ല. ഇതോടെ വീണാ നായർക്ക് മത്സരിക്കാൻ കഴിയില്ല. വീണയ്ക്ക് പകരം സ്ഥാനാർഥിയെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ട്വന്‍റി 20. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്.
പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മി പ്രിയക്കും വോട്ടില്ലെന്ന വിവരം പുറത്തുവന്നിരുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ ലക്ഷ്മി പ്രിയയുടെ പേരുണ്ടായിരുന്നില്ല. പെരുമ്പാവൂരിലെ സ്ഥാനാർഥിയെ മാറ്റാനുള്ള തീരുമാനത്തിലാണ് ട്വന്‍റി 20. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവ് പരിഗണനയിലുണ്ട്.
