പുതിയ നിരക്ക് നിലവിൽ വന്നു

രാജ്യത്ത് സാധാരണക്കാരെ വലച്ച് പാചകവാതക ക്ഷാമം തുടരുന്നതിനിടെ ഇന്ധനവിലയിലും വര്‍ധനവ്. പ്രീമിയം പെട്രോളിന്റെ വിലയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ലിറ്ററിന് 2 രൂപ മുതല്‍ 2.35 രൂപ വരെയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.

ഭാരത് പെട്രോളിയത്തിന്റെ ‘സ്പീഡ്’, ഇന്ത്യൻ ഓയിലിന്റെ ‘എക്‌സ്പി95’, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ‘പവർ’ എന്നീ പ്രീമിയം ഇന്ധനങ്ങൾക്കാണ് വില കൂട്ടിയത്. സാധാരണ പെട്രോൾ, ഡീസൽ വിലയിൽ ഇപ്പോൾ മാറ്റമില്ലെന്ന് പറയുന്നുണ്ടെങ്കിലും പ്രീമിയം ഇന്ധനങ്ങളുടെ വിലവർധനവ് ഉടൻ തന്നെ വിപണിയിലെ മറ്റ് മേഖലകളെയും ബാധിക്കുമെന്നുറപ്പാണ്.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 65 ഡോളറിൽ നിന്ന് 110 ഡോളറിലേക്ക് കുതിച്ചുയർന്നത് ചൂണ്ടിക്കാട്ടിയാണ് ഈ വിലവർധന. എന്നാൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ കാലയളവിൽ ഇന്ധന നികുതി കുറയ്ക്കാനോ ജനങ്ങൾക്ക് ആശ്വാസം നൽകാനോ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല. യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെ ആക്രമിച്ചതിനെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം പരാജയപ്പെട്ടതിന്റെ തെളിവാണ് ഈ പെട്ടെന്നുള്ള വിലക്കയറ്റം.

Leave a Reply

Your email address will not be published. Required fields are marked *