ദോഹ∙ ഖത്തറിന്റെ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. കാണാതായവർക്കായി തിരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു മന്ത്രാലയം വിശദീകരിച്ചു.

അതിനിടെ, ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 39 പേർക്ക് പരുക്ക്. മൂന്നു നില കെട്ടിടം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയിൽ മിസൈൽ ആക്രമണമുണ്ടാകുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഷിമൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്നത് ഡിമോണയിലാണ്. മിസൈൽ ആക്രമണത്തിൽ ന്യൂക്ലിയർ റിസർച്ച് സെന്ററിൽ തീപിടുത്തമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *