ഫറോക്ക്: മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം ചൂടുപിടിക്കവേ, വിശ്വാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാൻ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് ബേപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ പി വി അൻവറിന്റെ പ്രചാരണം. കുരുത്തോല പെരുന്നാൾ ദിവസത്തിൽ ഫറോക്ക് സിഎസ്ഐ ചർച്ചിലെത്തിയാണ് ബിഷപ്പ് ആർടി റവറന്റ് റോയിസി മനോജ് വിക്റ്റർ, പള്ളി വികാരി ടി ജെ ജോസഫുമായും കൂടി കാഴ്ച നടത്തിയത്.

ബിഷപ്പിനെ സന്ദർശിച്ച് അനുഗ്രഹം തേടിയ സ്ഥാനാർത്ഥി, നാടിന്റെ വികസനത്തെക്കുറിച്ചും വിശ്വാസികളുടെ ക്ഷേമത്തെക്കുറിച്ചും ചർച്ച നടത്തി.
സഭ ഉയർത്തുന്ന സാമൂഹിക പ്രശ്നങ്ങളിൽ താൻ എന്നും ഒപ്പമുണ്ടാകുമെന്ന് സ്ഥാനാർത്ഥി ഉറപ്പുനൽക്കുകയും ചെയ്തു. വിശുദ്ധ കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയ വിശ്വാസികളെ ഓരോരുത്തരെയും നേരിൽ കണ്ടും കുശലാന്വേഷണം നടത്തിയും വോട്ട് അഭ്യർത്ഥിച്ചു. ആത്മീയ നേതൃത്വത്തിന്റെ അനുഗ്രഹവും ജനങ്ങളുടെ സ്നേഹവും തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് പി വി അൻവർപറഞ്ഞു.
യുഡിഎഫ് ഭാരവാഹികളായ പി കെ ജാഫർ, രാജീവ് തെരുവിച്ചിറ, ഷാനവാസ് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
