നിലമ്പൂര്‍: നഗരസഭയില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പര്യടനത്തിന് ആവേശം വിതറിയ വരവേല്‍പ്പ്. മാനവേദന്‍ സ്‌കൂളില്‍ കെ.എസ്.യു സ്‌കൂള്‍ ലീഡറായാണ് പൊതുപ്രവര്‍ത്തനരംഗത്ത് ഷൗക്കത്തിന്റെ തുടക്കം.
നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായി 10 വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് വോട്ടര്‍മാരെ പേര് ചൊല്ലി വിളിക്കാവുന്ന ആത്മബന്ധമാണുള്ളത്.
കോവിലകത്ത് മുറിയില്‍ പര്യടനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബാബുമോഹനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. നിലമ്പൂരിന്റെ മതേതരപാരമ്പര്യം കൈമോശം വരാതെ കാക്കുന്ന നേതൃത്വമാണ് ഷൗക്കത്തെന്ന് വ്യക്തമാക്കി. നാളത്തെ നിലമ്പൂരിനെ വാര്‍ത്തെടുക്കാനുള്ള കഴിവും പ്രാപ്തിയും എം.എല്‍.എ എന്ന നിലയില്‍ കേവലം 200 ദിവസത്തെ പ്രവര്‍ത്തനംകൊണ്ട് തെളിയിച്ചുകഴിഞ്ഞു.
ഉപതെരഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മ്‌നി ഗോപിനാഥ് ആധ്യക്ഷം വഹിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒമ്പതര വര്‍ഷമായി മുടങ്ങിക്കിടന്ന വികസന പദ്ധതികള്‍ ഓരോന്നായി നടപ്പാക്കിയത് എണ്ണിപ്പറഞ്ഞായിരുന്നു ഷൗക്കത്തിന്റെ പ്രസംഗം. ഇനി നടപ്പാക്കേണ്ടവ എടുത്തു പറഞ്ഞും എല്ലാവരുടെയും സ്‌നേഹവും പിന്തുണയും ഒപ്പമുണ്ടാവണമെന്ന ലഘു പ്രസംഗം. വി.എ കരീം, എ.ഗോപിനാഥ്, പാലോളി മെഹബൂബ്, യു.ഡി.എഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ കൂമഞ്ചേരി നാണിക്കുട്ടി, കണ്‍വീനര്‍ അഡ്വ. ഷെറി ജോര്‍ജ്, എം.കെ ബാലകൃഷ്ണന്‍, ഗിരീഷ് മോളൂര്‍മഠത്തില്‍, സുരേഷ് മാടതൊടിക, അഡ്വ. കെ.യു രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബൈക്കു റാലിയോടെയും വാദ്യമേളങ്ങളുമായാണ് സ്ഥാനാര്‍ത്ഥിയെ ഓരോ കേന്ദ്രങ്ങളിലേക്കും ആനയിച്ചത്. സ്ത്രീകളടക്കമുള്ളവര്‍ ബൈക്ക് റാലിയില്‍ അണിനിരന്നു. ഷൗക്കത്തിന്റെ മുഖംമൂടിയണിഞ്ഞെത്തിയ പ്രവര്‍ത്തകരും കൗതുകക്കാഴ്ചയായി. നഗരസഭയിലെ 22 കേന്ദ്രങ്ങളിലാണ് സ്ഥാനാര്‍ത്ഥി പര്യടനം നടത്തിയത്.
