കാരന്തൂർ പാറ്റേൺ സ്‌റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് വോളിബോൾ ടൂർണമെൻ്റിൻ്റെ ഭാഗമായി കുന്ദമംഗലം പ്രസ്സ് ക്ലബ് പുറത്തിറക്കിയ സപ്ലിമെൻ്റ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവി കുന്ദമംഗലം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കുന്ദമംഗലം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസ്സ് ക്ലബ് പ്രസിഡണ്ട് ഹബീബ്കാരന്തൂർ അധ്യക്ഷത വഹിച്ചു.

സപ്ലിമെൻ്റ് എഡിറ്റർ കോയ കുന്ദമംഗലം, മാർക്കറ്റിംഗ് ചെയർമാൻ എം സിബ്ഗത്തുള്ള, കൺവീനർ നാസർ കാരന്തൂർ , രവീന്ദ്രൻ കുന്ദമംഗലം, പി.കെ അബൂബക്കർ , മുസ്തഫ നുസ്രി, എം. സബീഹ് സംബന്ധിച്ചു. പ്രസ്സ് ക്ലബ് ജനറൽ സെക്രട്ടറി ബഷീർ പുതുക്കുടി സ്വാഗതം പറഞ്ഞു.
