ഫറോക്ക്: കഴിഞ്ഞ അഞ്ചുവർഷം അവിശ്വസനീയമായ വികസനത്തിലൂടെ ബേപ്പൂർ മണ്ഡലത്തെയാകെ മാറ്റിമറിച്ച പി എ മുഹമ്മദ് റിയാസിന് അതുല്യമായ വിജയം സമ്മാനിക്കാൻ ബേപ്പൂർ ഒന്നിച്ച് ഒരേ മനസ്സോടെ റോഡ് ഷോയിൽ ഒഴുകിയെത്തി.
രാഷ്ട്രീയ സ്ഥിരതയ്ക്കും വിശ്വാസ്യതയ്ക്കും എന്നും പ്രഥമ പരിഗണന നൽകിയ ബേപ്പൂർ എൽഡിഎഫിനെ കൂടുതൽ ചേർത്തു പിടിക്കുന്നുവെന്ന് പ്രകടമാക്കുന്നതായി എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസിൻ്റെ രണ്ടാംഘട്ട റോഡ് ഷോ തിങ്കൾ വൈകിട്ട് മണ്ഡലത്തിൻ്റെ കിഴക്കൻ അതിർത്തി പ്രദേശമായ രാമനാട്ടുകര വൈദ്യരങ്ങാടിയിൽ നിന്ന് ആരംഭിച്ച് രാത്രി ഫറോക്ക് ടൗണിൽ സമാപിച്ച റോഡ് ഷോയിലെയും കാണാനെത്തിയവരുടെയും പങ്കാളിത്തം മുഹമ്മദ് റിയാസിൻ്റെ ചരിത്ര വിജയത്തിൻ്റെ വിളംബരമായി. തുടക്കം മുതൽ ഒടുക്കം വരെയും നാടൊന്നിച്ച് ജനനായകനൊപ്പം ഒഴുകുകയായിരുന്നു. പാതയോരങ്ങളിൽ പ്രായഭേദമില്ലാതെ കാത്തു നിന്ന വൻ ജനക്കൂട്ടം വിജയം കൈവീശിയും മുഷ്ടി ചുരുട്ടിയും വിജയാശംസകൾ നേർന്നു.
രാമനാട്ടുകര നഗരത്തിലൂടെ ചുങ്കം തിരിച്ചിലങ്ങാടി വഴി ഫാറൂഖ് കോളേജ് , ചുള്ളിപ്പറമ്പ് , തുമ്പപ്പാടം , ഫറോക്ക് പേട്ട കടന്ന് ചന്ത, നല്ലൂർ , മണ്ണൂർ വളവ് , ശ്രീപുരി – പ്രബോധിനി ,വടക്കുമ്പാട് റോഡ് , ആലുംകുളം ജങ്ഷൻ ,
മണ്ണൂർ ശിവക്ഷേത്രം റോഡ് വഴി മണ്ണൂർ റെയിൽ , വട്ടപ്പറമ്പ് ചുറ്റി
കടലുണ്ടി ,കടലുണ്ടിക്കടവ് , കടുക്ക ബസാർ , കരുവൻതിരുത്തി,
മഠത്തിൽ പാടം , പുറ്റെക്കാട് , അമ്പലപ്പടി വഴിയാണ് ഫറോക്ക് ടൗണിലെത്തിയത്.
