വോട്ടിങ് യന്ത്രത്തിലെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എൻ ഡി എ സ്ഥാനാർഥി അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം. അഞ്ജലി നായർ എന്ന പേര് വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

തന്റെ ഔദ്യോഗിക പേര് അഞ്ജലി പി വി എന്നാണ് എന്നാൽ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലും പ്രചാരണത്തിനും അഞ്ജലി നായർ എന്നാണുള്ളത്. അതുകൊണ്ട് വോട്ടിങ് മെഷീനിൽ ഇതേ പേര് ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം.

അതേസമയം അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്ന് കോടതി വിമർശിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റേതാണ് നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *