ജയ്പൂരിലെ സുശീൽപുരയിൽ കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെ തുടർന്ന് ആളുകൾക്ക് വ്യാപകമായി ആരോഗ്യപ്രശ്നങ്ങൾ. നൂറുകണക്കിന് ആളുകളെയാണ് ഇത് ദുരിതത്തിലാക്കിയത്. സുശീൽപുരയിലെ 45ാം വാർഡിൽ താമസിക്കുന്നവർക്കാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഓരോരുത്തരായി ആശുപത്രിയിലാവുന്നത് പ്രദേശത്താകെ ആശങ്ക പടർത്തിയിട്ടുണ്ട്. ഛർദ്ദി, വയറിളക്കം, മനംപുരട്ടൽ, പനി, തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഭൂരിഭാഗം ആളുകളും ചികിത്സ തേടിയത്.

മുതിർന്നവരും കുട്ടികളുമാണ് രോഗബാധിതരിൽ കൂടുതലും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാത്രം സമാന ലക്ഷമങ്ങളുള്ള 150-ൽ അധികം ആളുകൾ ചികിത്സ തേടിയിരുന്നതായാണ് തൊട്ടടുത്ത ഡിസ്പെൻസറിയിൽ നിന്ന് അറിയിച്ചത്.

സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. പ്രദേശത്ത് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കുഴിയെടുത്തപ്പോൾ അബദ്ധത്തിൽ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതാവാം ജലം മലിനമാവാനുള്ള കാരണം.

Leave a Reply

Your email address will not be published. Required fields are marked *