തിരുവനന്തപുരം∙ പിണറായി വിജയൻ കേരളത്തിൽ വീണ്ടും അധികാരത്തിൽ വരണം എന്നാണ് ആഗ്രഹമെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ത്രികോണ മത്സരമാണ് പലയിടത്തും നടക്കുന്നത്. മൂന്നു മുന്നണികളും നന്നായി പണം മുടക്കിയ തിരഞ്ഞെടുപ്പ് ആണ് ഇതു. ബിജെപി വോട്ടിങ് ശതമാനം വർധിപ്പിക്കും. അമ്പലപ്പുഴയിൽ ജി. സുധാകരൻ വിജയിക്കുമോ എന്ന കാര്യത്തിൽ പ്രതികരിച്ചില്ല.
തൃക്കരിപ്പൂർ പിലിക്കോട് പുത്തിലോട്ട് എയുപി സ്‌കൂളിലെ 137-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് ചെയ്യുന്നുവെന്ന് യുഡിഎഫ് ഏജന്റ് ആരോപിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. വോട്ട് ചെയ്യാനെത്തിയ ആള്‍ തന്റെ വോട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ബൂത്തിനുള്ളില്‍ വാക്കുതര്‍ക്കം രൂക്ഷമായി. ഈ സമയത്ത് ബൂത്തിലെത്തിയ സന്ദീപ് വാരിയർ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. സംഭവത്തെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും മറ്റ് ഏജന്റുമാരും പ്രതിഷേധവുമായി രംഗത്തെത്തി. ബൂത്തിലെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
