ഇന്ത്യൻ സംഗീത വിസ്മയമായ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും. സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം നടക്കുക. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു ഇതിഹാസ ഗായികയുടെ അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച അവർ സംഗീത പ്രേമികൾക്ക് എന്നും ഒരു വിസ്മയമായിരുന്നു. അവസാന നിമിഷം വരെ കർമ്മനിരതയായിരുന്ന അവരുടെ ശബ്ദത്തിലെ യുവത്വം എന്നും എടുത്തു പറയേണ്ട ഒന്നായിരുന്നുവെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. ഇന്ത്യൻ സംഗീതലോകത്തെ നികത്താനാവാത്ത നഷ്ടമാണ് അവരുടെ വേർപാടെന്നും, ഒരു യുഗത്തിന്റെ അന്ത്യമാണിതെന്നും പ്രമുഖർ അനുശോചിച്ചു.
