‘പ്രിയ നേതാവിന് സ്വാഗതം’ എന്ന ഫ്ലക്സുകൾ സ്ഥാപിച്ചും പടക്കം പൊട്ടിച്ചുമാണ് റിസോർട്ട് അധികൃതർ പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത്
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രഖ്യാപനം വലിയ ചർച്ചയായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞും സതീശന്റെ പ്രഖ്യാപനം ട്രോളുകൾക്കും രാഷ്ട്രീയ ചർച്ചകൾക്കും ഇടയാക്കുന്നുണ്ട്. ഇപ്പോഴിതാ വാഗമണ്ണിൽ ‘വനവാസം’ റിസോർട്ട് ഉദ്ഘാടനം ചെയ്തിരിക്കുകയാണ് വി ഡി സതീശൻ.
മുൻ വനംമന്ത്രി കെ.പി. വിശ്വനാഥന്റെ സഹോദരിയുടെ മകൻ അശ്വിന്റേതാണ് റിസോർട്ട്. വനവാസ വിവാദത്തിന് മുമ്പേയിട്ടതാണ് ഈ പേരെന്നും ഉദ്ഘാടനത്തിന് ക്ഷണിച്ച സമയത്ത് പേര് കേട്ടപ്പോൾ തമാശയാണ് തോന്നിയതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിന് മുൻപ് ‘യുഡിഎഫ് ജയിച്ചില്ലെങ്കിൽ താൻ വനവാസത്തിന് പോകും’ എന്ന് സതീശൻ പറഞ്ഞിരുന്നതിനാൽ, ഇതേ പേരുള്ള റിസോർട്ട് അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്തത് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
‘പ്രിയ നേതാവിന് സ്വാഗതം’ എന്ന ഫ്ലക്സുകൾ സ്ഥാപിച്ചും പടക്കം പൊട്ടിച്ചുമാണ് റിസോർട്ട് അധികൃതർ പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത്.
