മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സതീഷ് ഇപ്പോഴും വെൻ്റിലേറ്ററിലാണ്. വിഷ്ണുവിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി മൊബൈൽ ഡിഎൻഎ പരിശോധന ലാബ് ഇന്ന് തൃശൂരിൽ എത്തും.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത് നാലുപേർ. വിഷ്ണു, ഉണ്ണികൃഷ്ണൻ, രാകേഷ്, സതീഷ് എന്നിവരാണ് ബേൺ ഐസിയുവിൽ തുടരുന്നത്.
അതേ സമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സാഹചര്യത്തിൽ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു.
