ലൈംഗികാതിക്രമ പരാതി നേരിടുന്ന റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന്റെ ഓഡിയോ ചാറ്റുകള്‍ പുറത്ത്. ഷിയാസ് പണം ആവശ്യപ്പെടുന്നതും, പണം നേരിട്ട് നല്കിയാല് മതിയെന്ന് പറയുന്നതും പുറത്തുവന്ന ഓഡിയോയില്‍ കേള്‍ക്കാം. ജിം തുടങ്ങാനാണ് ഷിയാസ് പണം ആവശ്യപ്പെടുന്നത്. 65 ലക്ഷം രൂപ ഷിയാസ് കബളിപ്പിച്ച് തട്ടിയെടുത്തെന്ന് യുവതിയുടെ പരാതി. നഗ്നവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
യുവതിയെ ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും പണം ആവശ്യപ്പെട്ടെന്നും വ്യക്തമായി തെളിയിക്കുന്ന ഈ ഓഡിയോ ഷിയാസ് കരീമിന് കുരുക്കാകുകയാണ്. സ്വന്തമായി ജിമ്മിന്റെ പണികള്‍ ആരംഭിച്ചെന്നും താന്‍ സാമ്പത്തികമായി വല്ലാത്തെ ഞെരുക്കത്തിലാണെന്നും ഷിയാസ് യുവതിയോട് പറയുന്നുണ്ട്. പല തവണയായി പണം ആവശ്യപ്പെടുന്നതിന്റെ ഓഡിയോ റെക്കോര്‍ഡുകളും യുവതിയുടെ കൈവശമുണ്ട്. പത്ത് ലക്ഷം രൂപ ഒരുമിച്ച് നല്കിയാല് ജിം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഷിയാസ് യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.