തിരുവനന്തപുരം: നെട്ടയം സംഘർഷവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിലെ സംഭവങ്ങളിൽ ജനപ്രതിനിധികൾക്കെതിരെ പോലീസ് നടപടി. ഡെപ്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്ക് പോലീസ് നോട്ടീസ് നൽകി. നാളെ സ്റ്റേഷനിൽ ഹാജരായി മൊഴി നൽകാനാണ് നിർദ്ദേശം.

കേസിൽ ഒന്നാം പ്രതി കൗൺസിലർ സുമി ബാലുവാണ്. മുൻ ഡിജിപി കൂടിയായ ആർ. ശ്രീലേഖ അഞ്ചാം പ്രതിയും ഡെപ്യൂട്ടി മേയർ ആശാ നാഥ് ആറാം പ്രതിയുമാണ്. ആർ. ശ്രീലേഖ ടൂറിലായതിനാൽ നോട്ടീസ് കൈമാറാൻ കഴിഞ്ഞില്ല. സമരത്തിനിടെ പോലീസിനെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചതിനാണ് നേതാക്കൾക്കെതിരെ നടപടി എടുത്തിരിക്കുന്നത്. പോലീസിനെതിരെയുള്ള ശ്രീലേഖയുടെ ‘പോടാ പുല്ലേ’ എന്ന പ്രയോഗം വലിയ വിവാദമായിരുന്നു. പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധികളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *