കൊച്ചി: പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. ഇടക്കാല നിര്‍ദ്ദേശം നല്‍കിയില്ല. പോസ്റ്റല്‍ വോട്ടിന് ഇനി അവസരം നല്‍കാനാവില്ലെന്ന കമ്മീഷന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. വോട്ട് നിഷേധം തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ ഉന്നയിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

കേരള എൻ ജി ഒ യൂണിയൻ സമർപ്പിച്ച ഹർജി വീണ്ടും  പരിഗണിച്ചപ്പോഴും മുൻ നിലപാടിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറച്ചു നിന്നിരുന്നു. ഇനിയൊരു അവസരം നൽകാനാവില്ല എന്നതായിരുന്നു കമ്മീഷൻ ആവർത്തിച്ച നിലപാട്.

നേരത്തെ പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ടവകാശം നിഷേധിച്ച വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്തുകൊണ്ട് ഉദ്യാഗസ്ഥരുടെ വോട്ടവകാരം നിഷേധിക്കുന്നുവെന്ന് കോടതി ചോദിച്ചിരുന്നു. വിഷയം ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ബന്ധ ബുദ്ധിയാണെന്നും വിമർശിക്കുകയും ചെയ്തിരുന്നു. വിധി പറയാനായി മാറ്റിയ ഹർജിയിലാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *