സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത. സാധാരണയേക്കാൾ ഈ മാസം കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഉത്തരാഖണ്ഡ് പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മിതമായ മഴ ലഭിക്കും. അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം വടക്കു പടിഞ്ഞാറൻ- വടക്ക് കിഴക്കൻ മേഖലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്ണം തുടരും.

അതേസമയം രാജ്യത്ത് ഈ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. ഈ മാസം കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും പ്രവചനം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഈ മാസം ഉഷ്ണതരംഗം ഉണ്ടാകും എന്നും കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിൽ ഇന്നും വേനൽ മഴ തുടരുമെന്ന് വിലയിരുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *