കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കി കൊച്ചിയിൽ കരുതൽ തടങ്കലിൽ. ഇന്ന് രാവിലെയാണ് അർജുനെയും സുഹൃത്തുക്കളെയും കോതമംഗലം പൊലീസ് പിടികൂടിയത്. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അർജുൻ ആയങ്കി എത്തിയതെന്നാണ് വിവരം.

ഇന്നലെ രാത്രിയോടെ കോതമംഗലത്ത് എത്തിയ അർജുനും സുഹൃത്തുക്കളും റിസോർട്ടിലാണ് താമസിച്ചിരിക്കുന്നത്. വിവാഹ പരിപാടിക്കിടെ അർജുനും സുഹൃത്തുക്കളും നൃത്തം വച്ചതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് അർജുൻ ഉൾപ്പെടെ പത്തുപേരെയും കസ്റ്റഡിയിലെടുത്തത്.

അർജുനും സുഹൃത്തുക്കളും കോതമംഗലത്ത് എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് കോതമംഗലം പൊലീസിൻ്റെ വാദം. ഇതിൻ്റെ ഭാഗമായാണ് കരുതൽ തടങ്കൽ. അർജുൻ കോതമംഗലത്ത് വരാൻ ഉണ്ടായ സാഹചര്യം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *