നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. തിരുവനന്തപുരത്തെ ചിന്താ ഫ്‌ളാറ്റിലാണ് അദ്ദേഹത്തിനായി പുതിയ താമസമൊരുങ്ങുന്നത്. പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്ന ഫ്‌ളാറ്റിലെ മൂന്നാം നിലയിലെ 3A, 3B മുറികളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. നാളെയോടെ അദ്ദേഹം ക്ലിഫ് ഹൗസിൽ നിന്ന് താമസം മാറുമെന്നാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിക്കാൻ പിണറായി വിജയൻ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും അദ്ദേഹം മൗനം പാലിച്ചു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ അദ്ദേഹത്തെ വി. ശിവൻകുട്ടി, വി. ജോയ്, എ.എ. റഹീം എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. എകെജി സെന്ററിലെ വാഹനത്തിലാണ് അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്.

അതേസമയം, തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയേക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തും ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തിയും അദ്ദേഹം മാറിനിന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *