മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വി ഡി സതീശനെ തന്നെ തിരഞ്ഞെടുക്കണമെന്ന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ച് നടന്‍ സിദ്ദിഖ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെയല്ലാതെ മറ്റൊരാളെ ജനം ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു മാറ്റം വന്നാല്‍ ജനം സഹിക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ പ്രധാന കാരണം വി ഡി സതീശനെന്ന് ഉറച്ച് വിശ്വസിക്കുന്നു. അധികാര വടംവലിക്കിടയില്‍, ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മറ്റൊരാള്‍ ആ പദവിയിലേക്ക് വരരുത്. ഇതൊരു സാധാരണക്കാരന്റെ അപേക്ഷയാണെന്നും സിദ്ദിഖ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് വി ഡി സതീശനുവേണ്ടി സിദ്ദിഖ് ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. വി ഡി സതീശന്‍ കാര്യപ്രാപ്തിയുള്ള നേതാവാണെന്ന് സിദ്ദിഖ് പോസ്റ്റില്‍ പലയിടത്തും പ്രശംസിക്കുന്നുമുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ നൂറില്‍ അധികം സീറ്റില്‍ വിജയിച്ചു യുഡിഎഫ് അധികാരത്തില്‍ വരും, ഇല്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ് വി ഡി സതീശനാണ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവാണ് വി ഡി സതീശനെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ എഴുതി.

Read Also: എംഎല്‍എമാര്‍ ആരുടെ പേര് എഴുതി നല്‍കുമെന്നത് വലിയ ആകാംക്ഷ; നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്; യോഗം നിരീക്ഷകരുടെ സാന്നിധ്യത്തില്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാര്‍ന്ന വിജയത്തില്‍ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തില്‍ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.

ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിര്‍പ്പാണ് കോണ്‍ഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാന്‍ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *